ആളൊഴിഞ്ഞ വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലം; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

JULY 24, 2026, 11:03 PM

കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപക്കര സ്വദേശിയും ഇപ്പോള്‍ മുക്കം തൂങ്ങുംപുറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നയാളുമായ 'നീര്‍ക്കോലി' എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ത്താഫിനെയാണ് പിടികൂടിയത്.

കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ പകല്‍ സമയത്ത് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീടിന്റെ ടെറസ് വഴി കടന്ന ഇയാള്‍ വാതില്‍ തിക്കി തുറന്ന് അകത്ത് കയറി അലമാരകളിലും മറ്റും സൂക്ഷിച്ച സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേനപ്പാറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

വിവിധ ജില്ലകളിലായി മോഷണ കേസിലും കഞ്ചാവ് കൈവശം വെച്ച കേസിലും പ്രതിയാണിയാള്‍. വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് കുടുംബമായി മാറി മാറി താമസിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. താമസിക്കുന്നതിന്റെ തൊട്ടടുത്ത പരിസരങ്ങളില്‍ പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകള്‍ നോക്കി മോഷണം നടത്തുകയാണ് പതിവ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam