കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക്; സേവനങ്ങൾ വിരൽത്തുമ്പിൽ

APRIL 7, 2025, 5:08 AM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൂർണസജ്ജമാകും.

ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.

ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അനുവദിച്ച് ഡിജിറ്റല്‍ ഗവേര്‍ണന്‍സിൽ വൻ മുന്നേറ്റം കുറിക്കുകയാണ് കെ സ്മാര്‍ട്ട്. 

vachakam
vachakam
vachakam

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂള്‍ എന്‍ജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്.

ഏറ്റവും ലളിതമായി വെറും 30 സെക്കന്‍ഡ് കൊണ്ട് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള അതിനൂതന സംവിധാനമാണ് കെ സ്മാര്‍ടിലൂടെ തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളാ ബില്‍ഡിംഗ് റൂള്‍ അനുശാസിക്കുന്ന എല്ലാത്തരം കെട്ടിടങ്ങളുടെ പെര്‍മിറ്റും ഇത്തരത്തില്‍ കരസ്ഥമാക്കാം. 

ഇ-ഡിസിആര്‍ റൂള്‍ എന്‍ജിന്‍, ജിഐഎസ് റൂള്‍ എന്‍ജിന്‍ എന്നീ സംവിധാനങ്ങളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് ബില്‍ഡിങ് പെര്‍മിറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 'നോ യുവര്‍ ലാന്‍ഡ്', 'കെ- മാപ്പ്', സിആര്‍ഇസെഡ്, മാസ്റ്റര്‍ പ്ലാന്‍സ്, എയര്‍പോര്‍ട്ട് സോണ്‍, റെയില്‍വേ ലാന്‍ഡ്, ലാന്‍ഡ് സ്ലൈഡ് സോണ്‍, ഹൈ ടൈഡ് ലൈന്‍ ഏരിയ, ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍സ് എന്നിവ സിംഗിള്‍ പ്ലാറ്റ്‌ഫോമിലൂടെ വിശദമായി അറിയാന്‍ കഴിയും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam