കാട്ടാനകൂട്ടം  സൗരോർജ്ജ തൂക്കുവേലി തകർത്തു

JUNE 4, 2025, 2:13 AM

തൃശൂർ:  അതിരപ്പിള്ളി മേഖലയിൽ കാട്ടാന ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകർത്തു. 

വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ്  എന്നിവിടങ്ങളിൽ ഈയടുത്ത് സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലിയാണ് സ്ഥാപിച്ച് ആഴ്ചകൾ പിന്നിടും മുമ്പേയാണ് തകർന്ന് വീണത്. 

 കോടികൾ മുടക്കി സ്ഥാപിച്ച പദ്ധതിയാണ് നിമിഷ നേരം കൊണ്ട് ഉപകാരമില്ലാതെയായത്. 

vachakam
vachakam
vachakam

 വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തും പായമ്മക്കടവിൽ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകർത്തിരിക്കുന്നത്. തൂക്കുവേലി നിർമ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന് തൂക്കുവേലികൾ തകർക്കാൻ എളുപ്പമായതെന്നാണ് ആരോപണം.

  നബാർഡിന്റെ സഹകരണത്തോടെ ചാലക്കുടി വനം ഡിവിഷനിൽ 2.24 കോടി രൂച ചെലവിട്ടാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam