മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതനിൽ വർണ്ണാഭമായ പ്രവേശനോത്സവം

JUNE 4, 2025, 1:28 AM

 കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിൽ വർണാഭമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം. അറിവും സൗഹൃദവും പകരാനായി അണിഞ്ഞൊരുങ്ങിയ അക്ഷരമുറ്റത്ത് നവാഗതർക്ക് ആകർഷകമായ വരവേൽപ്പാണ് നൽകിയത്. പ്രവേശനോത്സവം പി.റ്റി.എ. പ്രസിഡന്റ് സംഗീത ജോസ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും സംഗീത ജോസ് ഓർമ്മിപ്പിച്ചു. ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, അധ്യാപക പ്രതിനിധി രാധിക രാജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് മിഴിവേകി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തെ തുടർന്ന് കുരുന്നുകളെ സമ്മാനങ്ങളും മധുരവും നൽകി ക്ലാസ്സ്മുറികളിലേക്ക് ആനയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam