ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഔസേപ്പച്ചൻ

JUNE 19, 2026, 5:57 AM

കൊച്ചി: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.

ഒരുപാട് കാലമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ജോൺസൺ മാസ്റ്ററുടെ മ്യൂസിക് അക്കാദമി.തൃശ്ശൂരിൽ വന്നപ്പോൾ താനാ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയതെന്നും ഓസേപ്പച്ചൻ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം തന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓർമ്മയുണ്ട്. അപ്പോൾ തനിക്ക് മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്ന് ബോധ്യമായെന്ന് ഔസേപ്പച്ചൻ പറഞ്ഞു. സംഗീതത്തിന്റെ വളർച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

അതേസമയം, ജോൺസൺ മാസ്റ്റർ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാട് തലമുറകൾക്ക് പ്രചോദനം ആണെന്നും ജോൺസൺ മാഷ് അക്കാദമിയുടെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് ആണെന്നും ഔസേപ്പച്ചൻ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam