മന്ത്രി റോഷി അഗസ്റ്റിൻ്റെ നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടിയോ? പ്രതികരിച്ച്  ജോസ് കെ. മാണി 

FEBRUARY 13, 2026, 11:58 PM

കോട്ടയം:  കേരള കോൺഗ്രസ് എമ്മിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ നിലപാടിനെ ചൊല്ലി കല്ലുകടിയെന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി.  റോഷി അഗസ്റ്റിൻ പറഞ്ഞത് സദുദേശത്തോടെയാണ്. 

തൻ്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചർച്ചയായത് പാർട്ടി ചെയർമാൻ എന്ന നിലക്കാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ചർച്ച ചെയ്യേണ്ടത് കേരളത്തിൻ്റെ വികസനത്തെക്കുറിച്ചാണ്. മറ്റ് കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകും, പക്ഷേ അത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

vachakam
vachakam
vachakam

വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്.

റോഷി അഗസ്റ്റിൻ തൻ്റെ മൈക്ക് തട്ടിയെടുത്തിട്ടില്ല, തൻ്റെ ശരീര ഭാഷയിൽ അത് വ്യക്തമാണ്. താനും റോഷിയും തമ്മിൽ സഹോദരതുല്യ ബന്ധമാണുള്ളത്. റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam