ദില്ലി: പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് സി.പി.എം തന്നെ പരിഗണിച്ചതെന്ന വാർത്ത നിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ദേശീയതലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി തന്നെ പരിഗണിച്ചുവെന്നും അവർ വിമർശിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ പുസ്‌തകത്തിൽ ഒരിടത്തും പാർട്ടിക്കെതിരെ താൻ എഴുതിയിട്ടില്ലെന്നും അതിനാൽ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.
'പൂർണമായും കെട്ടിച്ചമച്ചുണ്ടാക്കിയതാണിത്. മലയാളം മാധ്യമം റിപ്പോർട്ട് ചെയ്ത ഒരു വാചകവും അതിലില്ല. ഇത് അധാർമികമാണ്. ഇതിൽ അവർ മാപ്പുപറയുമെന്നാണ് പ്രതീക്ഷ' എന്നാണ് ബൃന്ദ കാരാട്ട് പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് എന്ന സ്വതന്ത്ര വ്യക്തിത്വം പാർട്ടി അംഗീകരിച്ചില്ല, പാർട്ടിയിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ആൻ എജ്യുക്കേഷൻ ഫോർ റീത' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലെ 'ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി' എന്ന അധ്യായത്തിൽ ബൃന്ദ കാരാട്ട് ഇവ പരാമർശിച്ചുവെന്ന പേരിലായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്