13 കോടി ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം തകർന്നുവീണു 

DECEMBER 17, 2025, 7:57 PM

തൃശൂർ: പുന്നയൂർക്കുളം ചമ്മനൂർ മാഞ്ചിറക്കൽ പാലം തകർന്നു. 2018 മാർച്ചിൽ ബിഎംബിസി നിലവാരത്തിൽ 13 കോടി ചെലവഴിച്ച് പണി പൂർത്തീകരിച്ച പാറേമ്പാടം-ആറ്റുപുറം സംസ്ഥാന പാതയിലെ മാഞ്ചിറ പാലത്തിന്റെ ഒരു ഭാഗമാണ് പൂർണ്ണമായി തോട്ടിലേക്ക് തകർന്ന് വീണത്.

 ആൽത്തറ-കുന്നംകുളം, പഴഞ്ഞി, പാറേമ്പാടം എന്നി ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലെ പാലമാണ് തകർന്നത്. ഉച്ചസമയത്ത് തിരക്ക് കുറവായതിനാലാണ് അപകടം ഒഴിവായത്. 

പാലം തകർന്നതിനെ തുടർന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതു മൂലം പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.  

vachakam
vachakam
vachakam

റോഡ് നവീകരിക്കുന്ന സമയത്ത് നാട്ടുകാർ പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പഴയ പാലത്തിന്റെ മുകളിൽ തന്നെ ടാറിംഗ് ചെയ്യുകയായിരുന്നു. മൂന്നുമാസം മുമ്പ് പാലത്തിന്റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam