ബംഗളൂരു: 2025ലെ ബ്രഹ്മ സാഹിത്യ പുരസ്കാരം കെ.ആർ. മീരയ്ക്ക് ലഭിച്ചതായി റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് അർഹരാക്കുന്നത്. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ നടക്കുന്ന സാഹിത്യോത്സവത്തിൽ സാഹിത്യത്തെയും എഴുത്തിനെയും കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവച്ചുകൊണ്ട് കെ.ആർ. മീര പ്രഭാഷണം നടത്തും. ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 10ന് ബംഗളൂരുവിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
