കൊച്ചി: പുസ്തക പ്രസാധനമേഖലയെ ഒരു വ്യവസായമായി സർക്കാർ പരിഗണിക്കണമെന്ന് ഫെഡറേഷൻ ഓഫ് കേരള പബ്ലിഷേഴ്‌സ് രൂപീകരണയോഗം ആവശ്യപ്പെട്ടു. പ്രഥമ ജനറൽ കൗൺസിൽ യോഗം എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സരേഷ് കീഴില്ലം സ്വാഗതം പറഞ്ഞു.
എഫ്.കെ.പി സംസ്ഥാന പ്രസിഡന്റായി അനിൽ വേഗയും, ജനറൽ സെക്രട്ടറിയായി സുനിൽ പി മതിലകവും തെരഞ്ഞെടുക്കപ്പെട്ടു. എം.പി. പ്രദീപ്കുമാറാണ് ട്രഷറർ. എസ്. ജയചന്ദ്രൻ, എൻ.എൻ സുരേന്ദ്രൻ മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ), സിന്ധു സുരേഷ്, ഇ.കെ ശ്രീനിവാസൻ (സെക്രട്ടറിമാർ), ഷാജി ജോർജ്, നാലപ്പാടം പത്മനാഭൻ, കുഞ്ഞിക്കണ്ണൻ വാണിമേൽ, അനിൽ സമ്രാട്ട്, ഡോ. സെബിൻ എസ് കൊട്ടാരം, സുരേഷ് കീഴില്ലം, ശരത് ബാബു തച്ചമ്പാറ, പോൾസൺ തേങ്ങാപ്പുരയ്ക്കൽ, എ.എം മുഹമ്മദ് ഫസീഹ്, സി.പി ചന്ദ്രൻ എന്നിവരെ എക്‌സി. കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
