കണ്ണൂർ: മുംബൈയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധന ശക്തമാക്കി. ഇൻഡിഗോയുടെ 6E2011 വിമാനത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്.
വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതോടെ സുരക്ഷാ ഏജൻസികളും വിമാനത്താവള അധികൃതരും അടിയന്തര നടപടികൾ സ്വീകരിച്ചു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം നിലവിൽ ഐസൊലേഷൻ ബേയിൽ നിർത്തിയിരിക്കുകയാണ്. വിമാനത്തിനുള്ളിലും ലഗേജുകളിലും വിശദമായ പരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഭീഷണി സന്ദേശത്തിന്റെ ഉറവിടവും അതിന്റെ വിശ്വാസ്യതയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
