ഏണിപ്പാറ: തിരുവനന്തപുരത്ത് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൂട്ടപ്പു ശുരവക്കാണിക്കു സമീപം ഏണിപ്പാറ മലമുകളിലാണ് മരംമുറി തൊഴിലാളിയായ ആറുകാണി ശാന്തിനഗർ റോഡരികത്ത് വീട്ടിൽ സതീഷ് കുമാറിൻ്റെ (42) ജീർണിച്ച നിലയിലുള്ള മൃതദേഹം ആണ് കണ്ടെത്തിയത്.
അതേസമയം ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്‌ച രാവിലെ മലമുകളിൽ എത്തിയ പരിസരവാസിയാണ് മൃതദേഹം കണ്ടത്. തൂങ്ങി മരിച്ച് ദിവസങ്ങളായതോടെ മരത്തിൽ നിന്ന് അഴുകി താഴെ വീണ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് സതീഷ് കുമാർ 10 ദിവസംമുൻപാണ് വീട്ടിൽനിന്നു പോയത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. ഭാര്യ: അനിത. മക്കൾ: സൽമോൻ, സ്നേഹമോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
