കൊച്ചി: കുണ്ടന്നൂരിലെ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. കരിമുകള്‍ സ്വദേശി സുഭാഷ്(51) ആണ് മരിച്ചത്.
അതേസമയം വീട് വിട്ടിറങ്ങിയ സുഭാഷ് ആള്‍ താമസമില്ലാത്ത ഫ്‌ളാറ്റിന്റെ മുകളിലാണ് കാലങ്ങളായി താമസിച്ച് വരുന്നതെന്നാണ് പൊലീസ് പറയുന്നത്. സുഭാഷിന്റെ ബാഗും ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കൊലപാതക സാധ്യത തള്ളുന്നില്ലെങ്കിലും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാകാം എന്ന നിഗമനത്തിലുമാണ് പൊലീസ്. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
