ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി; ലംഘിച്ചാൽ 1000 രൂപ പിഴ

OCTOBER 31, 2025, 11:25 PM

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ഇന്ന് മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടിൽ ഇരുചക്രവാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം.

അടുത്ത കാലത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളും വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ച എത്താത ബ്ലൈൻഡ് സ്‌പോട്ടിൽ വച്ചാണ് സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഓഗസ്റ്റ് 8 ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം ലംഘിച്ചാൽ മോട്ടോർ വാഹന വകുപ്പ് ആയിരം രൂപ പിഴയീടാക്കും. 

vachakam
vachakam
vachakam

 സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.

വാഹന ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ ബ്ലൈൻഡ് സ്‌പോട്ടുകളിലെ കാഴ്ച പരിമിതി ഒഴിവാക്കാൻ വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികൾ അഥവാ ഫിഷ് ഐ മിററുകൾ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam