തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിയുടെ സോഷ്യൽ മീഡിയ ടീമും പിആർ സംഘങ്ങളും പ്രവർത്തനം തുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി സമൂഹത്തിൽ റീച്ച് ഔട്ട് ചെയ്യാൻ സോഷ്യൽ മീഡിയ സ്ട്രാറ്റജി.
സ്ഥാനാർഥികളെ കണ്ടെത്താൻ സർവേയുമായി മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ പാർട്ടിയുടെ നീക്കം.
വിവിധ കൺസൾട്ടൻസികൾ മാസങ്ങളായി സംസ്ഥാനത്തു നടത്തിക്കൊണ്ടിരിക്കുന്ന സർവേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥി നിർണയം.
ഇത്തവണത്തെ വിജയസാധ്യത പരിഗണിക്കുന്നതിനൊപ്പം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തെ ശക്തമായി പ്രതിനിധീകരിക്കാൻ കഴിയുന്ന ആളുകൾ വേണം. സിനിമാ താരങ്ങളും സാമൂഹികരംഗത്തെ പ്രമുഖരും ഉൾപ്പെടെ ആദ്യഘട്ട പട്ടികയിലുണ്ട്.
‘വികസിത കേരളം’ എന്ന മുദ്രാവാക്യമാണ് പാർട്ടി ഏറ്റവും പ്രധാനമായി ഉന്നയിക്കുന്നത്. ഇതിനൊപ്പം ഇക്കുറി തിരഞ്ഞെടുപ്പിൽ വജ്രായുധമായി കരുതുന്നത് ‘സുരക്ഷിത കേരളം’ എന്ന ക്യാംപെയിനാണ്.
സംസ്ഥാനത്തു വർധിച്ചുവരുന്ന തീവ്രവാദ, വർഗീയ പ്രവണതകളെ ചെറുക്കാൻ ബിജെപിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ‘സുരക്ഷിത കേരളം’ ക്യാംപെയിൻ നടത്തുന്നതെന്ന് സമൂഹമാധ്യമ പ്രചാരണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന അനൂപ് ആന്റണി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
