പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്തു; വയോധികയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ക്രൂരമായ ആക്രമണം

MARCH 20, 2026, 11:32 PM

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം.സംഭവത്തിൽ ചെങ്കോട്ടുകോണം സ്വദേശിനിയായ സുലോചനയ്ക്കാണ് മർദനമേറ്റത്.

എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് കണ്ട് അത് തടയാൻ ശ്രമിച്ച സുലോചനയെ സംഘം മർദിക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി പ്രവർത്തകൻ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.അതേസമയം, വിവരം അറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ ആശുപത്രിയിലെത്തി സുലോചനയെ സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam