കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്.
വസ്തുതകളെ വര്‍ഗീയ വാദമാക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.
കേരളത്തില്‍ വളര്‍ന്നു വരുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിനെ സംരക്ഷിക്കാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമാണിത്.
ഈഴവ സമൂഹത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണെന്ന് പറയുന്നതില്‍ ഒരു വര്‍ഗീയതയും ഇല്ല. ഭരണകൂടത്തിന്റെ വര്‍ഗീയതയാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് എസ് സുരേഷ് പറഞ്ഞു.
ജനാധിപത്യ രീതിയില്‍ ഒരാള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
