തൃശൂർ: എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എയിംസ് ആരംഭിച്ചാൽ മാത്രമേ സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കില്ലെങ്കിൽ പിന്ന തമിഴ്നാടിന് കൊടുക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, താൻ അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എയിംസിന് എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം. 2015 മുതലുള്ള തൻ്റെ നിലപാട് ഇതാണ് എന്നും എംപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
