ഐഷാ പോറ്റി ബി.ജെ.പിയിലേക്ക് വരാൻ ചർച്ച നടത്തി; ചിത്രങ്ങൾ കൈവശമുണ്ടെന്ന് വയ്ക്കൽ സോമൻ

FEBRUARY 24, 2026, 8:49 PM

കൊട്ടാരക്കര: സി.പി.ഐ.എം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എം.എൽ.എ ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത്.

ഐഷാ പോറ്റി ബി.ജെ.പിയിൽ ചേരുന്നതിനായി താനുമായി ചർച്ചകൾ നടത്തിയെന്നാണ് ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയുടെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചർച്ചയുടെ ചിത്രങ്ങൾ താൻ സൂക്ഷിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ ചിത്രങ്ങൾ പുറത്തുവിടുമെന്നും വയ്ക്കൽ സോമൻ ഭീഷണി മുഴക്കി. ഐഷാ പോറ്റിയുടെ മുൻകാല നിലപാടുകളെ പരിഹസിച്ച അദ്ദേഹം, സ്വാഭാവികമായും ഈശ്വരവിശ്വാസിയായിരുന്ന അവരെ നിരീശ്വരവാദിയാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

മൂന്നുതവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച ഐഷാ പോറ്റി, കഴിഞ്ഞ അഞ്ചു വർഷമായി സി.പി.ഐ.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഒരു മാസം മുൻപാണ് അവർ ഔദ്യോഗികമായി സി.പി.ഐ.എം വിട്ട് കോൺഗ്രസിൽ അംഗത്വമെടുത്തത്. 

ഐഷാ പോറ്റിയുടെ രാഷ്ട്രീയ മാറ്റം ചർച്ചയായിരിക്കെ ബി.ജെ.പി നേതാവിന്റെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam