പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപി കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക്

DECEMBER 5, 2025, 2:14 AM

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബിജെപി കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക്.

ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ കൗണ്‍സിലര്‍ തൊട്ടടുത്ത ദിവസം ബിജെപിയിലേക്ക് തിരികെ വരികയായിരുന്നു.

പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് ബിജെപിയിലേക്ക് തിരികെയെത്തിയത്. 

vachakam
vachakam
vachakam

ഡോ. വിജയലക്ഷ്മിയെ കെ മുരളീധരന്‍, എന്‍ ശക്തന്‍, മണക്കാട് സുരേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ എത്തിയ വിവരം അറിയിച്ചുകൊണ്ട് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.

എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ വിജയലക്ഷ്മി തിരികെ ബിജെപിയിലേക്ക് തന്നെ പോയി. തിരുമലയില്‍ നടന്ന് പാര്‍ട്ടി പൊതുയോഗത്തിലാണ് വിജയലക്ഷ്മി തിരികെ ബിജെപിയില്‍ പ്രവേശിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചുവെന്നാണ് സംഭവത്തില്‍ ബിജെപിയുടെ വിശദീകരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam