ഡൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി ചുമതലേയറ്റത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലി കൊടുത്തു.
അഭിഭാഷകൻ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല, ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിൻ എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നാല് അംഗങ്ങളെയും പ്രസിഡന്റ് ദ്രൗപതി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നുള്ള സദാനന്ദൻ, കേരളത്തിലെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 1994-ൽ ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു, പിന്നീട് വീൽചെയറിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്