ഗുരുവായൂര്‍ ക്ഷേത്ര നഗരത്തിന്‍റെ വികസനത്തിൽ ഒരു പങ്കും ബിജെപിക്കില്ല; സിപിഎം

MARCH 22, 2026, 12:08 AM

തൃശൂര്‍:  വിവാദ പരാമര്‍ശം നടത്തിയതിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ സിപിഎം. ഗുരുവായൂറിന്‍റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് മതേതര പാർട്ടികളാണ്. ഗോപാലകൃഷ്ണന്‍റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്.

ബി ഗോപാലകൃഷ്ണന്‍റെ വര്‍ഗീയ പരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും ഇന്ന് കാണുന്ന ഗുരുവായൂര്‍ ക്ഷേത്ര നഗരത്തിന്‍റെ വികസനത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്‍റെ പാര്‍ട്ടിയായ ബിജെപിക്ക് അവകാശപ്പെടാനില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. 

ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണനുള്ളത്. 

vachakam
vachakam
vachakam

സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ രണ്ടര വര്‍ഷമാകുകയാണ്. എന്ത് വികസനമാണ് ഗുരുവായൂർ കാര്യത്തിൽ സുരേഷ് ഗോപി ചെയ്തിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ളം, ഗുരുവായൂർ മേൽപ്പാലം, റോഡുകൾ എന്നിവയെല്ലാം എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ചെയ്തതാണ്. ഇതൊന്നും അറിയാത്ത ആളല്ല ഗോപാലകൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇപ്പോൾ ഒരു പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരാതി നൽകി. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ചരിത്രം ഉള്ളത് കോൺഗ്രസിനാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam