കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ ബി ജെ പി.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് മത്സരിക്കാന്‍ കഴിയാതെ ബി ജെ പിക്കു തിരിച്ചടിയായിരിക്കുന്നത്. തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബി ജെ പിയുടെ അവകാശവാദം.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാതിരുന്ന ബി ജെ പി കേന്ദ്ര ഭരണത്തിന്റെ ചുവടുപിടിച്ച് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോയത്. എന്നാല്‍ അത് കൈവരിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ അടക്കം വിലയിരുത്താന്‍ ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബി ജെ പി സംസ്ഥാന നേതൃയോഗം മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്ത സാഹചര്യം വിലയിരുത്തി.
ബി ജെ പി ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
