പക്ഷിപ്പനി; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾ

DECEMBER 28, 2025, 8:24 PM

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം. 

കഴിഞ്ഞ ദിവസമാണ് കുട്ടനാട് ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഏകദേശം 20000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തു.

ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. ഇതോടെ കര്‍ഷകരും ദുരിതത്തിലായി. ജില്ലാ ഭരണകൂടങ്ങള്‍ ഇടപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു.

vachakam
vachakam
vachakam

ശനിയാഴ്ച്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് പുതിയ നടപടിയുമായി രംഗത്ത് വന്നത്. 

ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. നടപടി ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍.   

ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിയായിരുന്നു നടപടി.  സീസണ്‍ കാലമായത് കൊണ്ട് തന്നെ വ്യവസായത്തെ സാരമായി ബാധിക്കും എന്ന വേവലാതിയിലാണ് ഹോട്ടലുടമകള്‍. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam