ബിനു ചുള്ളിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായേക്കും; കെപിസിസി പുനഃസംഘടനയ്‌ക്കൊപ്പം പ്രഖ്യാപനവും?

JUNE 10, 2026, 9:41 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ബിനു ചുള്ളിയിലിനെ നിയമിക്കാനൊരുങ്ങുന്നതായി സൂചന. ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനത്തിന് നീക്കമുണ്ടായിരിക്കുന്നത്.

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനോടൊപ്പം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെയും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ബിനു ചുള്ളിയിലാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള പ്രധാന പരിഗണന.

കഴിഞ്ഞ തവണയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലിന്റെ പേര് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അന്ന് അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ബിനു ചുള്ളിയിലിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ യുവജന സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ സംഘടന കൂടുതൽ സജീവമായിരുന്നുവെന്ന വിലയിരുത്തൽ പാർട്ടി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞതിന് ശേഷം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പഴയ ഊർജം നഷ്ടമായെന്നും യൂത്ത് കോൺഗ്രസ് നിർജീവമായെന്നുമുള്ള വിമർശനവും അണികൾക്കിടയിൽ ഉയരുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam