എൽഡിഎഫിനെ രക്ഷിച്ചത് സിപിഐ എന്ന്  ബിനോയ് വിശ്വം

JUNE 26, 2026, 10:17 AM

കൊല്ലം: എൽഡിഎഫിനെ രക്ഷിച്ചത് സിപിഐ ആണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ പി.എം ശ്രീ നടപ്പാക്കിയില്ലെന്ന് സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ പറയാം. 

എൽഡിഎഫ് ഭരണകാലത്ത് പി.എം ശ്രീ നടപ്പാക്കിയിരുന്നെങ്കിൽ മാഞ്ഞു പോകാത്ത കളങ്കമായേനെയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അപമാനക്കയത്തിൽ നിന്ന് എൽഡിഎഫിനെ രക്ഷിച്ചത് സിപിഐയാണെന്നും പി എം ശ്രീയിൽ ബിജെപിക്ക് കീഴ്പ്പെട്ടു പോയ പക്ഷമാണ് കേരളത്തിലെ എൽഡിഎഫ് എന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

ഐക്യമെന്നാൽ സമരവും കൂടി ചേർന്നതാണ്. സമരമില്ലാതെ ഐക്യം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആര്യങ്കാവിലെ പൊതു പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പരാമർശം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam