'എക്‌സിറ്റ് പോള്‍ അവസാന വാക്കല്ല, എല്‍ഡിഎഫിന് ശുഭപ്രതീക്ഷയുണ്ട്'; ബിനോയ് വിശ്വം

APRIL 29, 2026, 9:45 AM

എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ട്. പണ്ടും എക്‌സിറ്റ്‌പോള്‍ ഇത്തരം കഥകള്‍ പണ്ടും പറഞ്ഞതാണ്. കഥകളൊക്കെ കഥകളാണ്. എക്‌സിറ്റ് പോളുകള്‍ ആരുടെ പ്രതീക്ഷ എന്ന ചോദ്യം ഉണ്ട്.

ആര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ് അത് എന്നതും വ്യക്തമാണ്. ഈ പ്രതീക്ഷിക്കുന്നവരെല്ലാം ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ കാഴ്ചയുള്ളവരാണ്. ആ കണ്ണടയാണ് അവരുടെയൊക്കെ കാഴ്ചയ്ക്ക് അടിസ്ഥാനം. ജനങ്ങളുടെ കാഴ്ചയാണ് പ്രധാനമെന്ന്  ബിനോയ് വിശ്വം പറഞ്ഞു.

vachakam
vachakam
vachakam

കേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 70 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam