തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി തുറന്ന് സമ്മതിച്ച് ബിനോയ് വിശ്വം. “ഇത് പരാജയമാണ്, അതിന് വേറെ പേരില്ല” എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പരാജയത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും പിന്മാറില്ലെന്നും, പാഠങ്ങള്‍ പഠിച്ച് തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തും. ഇടതുപക്ഷത്തിന് മുന്നോട്ടേ പോകാനാവൂ,” എന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയ്ക്കതീതമായ ഫലമാണുണ്ടായതെന്നും, ഇത് ഗൗരവമായി പഠിക്കേണ്ട സാഹചര്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ജില്ലാതല പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ തീരുമാനിക്കുമെന്നും അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകളില്‍ വിജയിച്ചതും ആറിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഇടതുപക്ഷവും മതേതര ശക്തികളും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
