കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണന് വിജയം. 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്.
വിജയിച്ച സ്ഥാനാർഥി 63416 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹൻ 46586 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ഡോ. പ്രതാപ് കുമാർ എൻ 18537 വോട്ടുകളും നേടി.
അതേസമയം, കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും22, 23 വാർഡുകളും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്.
കൊല്ലം പലപ്പോഴും വലിയ വിജയങ്ങൾക്കു പകരം കടുത്ത പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഏത് മുന്നണി ജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കുമെന്നത് ഇവിടുത്തെ വോട്ടർമാരുടെ പ്രത്യേകതയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
