തിരുവനന്തപുരം: പേരൂർക്കട വ്യാജ മാല മോഷണ പരാതിയില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോപണവിധേയ ആയ ബിന്ദു രംഗത്ത്. മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ അപേക്ഷയിലാണ് ബിന്ദു തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതുപോലെ തന്നെ തനിക്ക് സർക്കാർ ജോലി നൽകണമെന്നും ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. ബിന്ദു മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ മാധ്യമങ്ങൾക്ക് ലഭിച്ചു. പേരൂർക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും, തന്റെയും ഭർത്താവിന്റെയും ഉപജീവന മാർഗം നഷ്ടപ്പെട്ടതിലും, മകളുടെ വിദ്യാഭ്യാസം തടസപ്പെട്ടതിലും, സ്റ്റേഷന്‍ സെല്ലില്‍ 20 മണിക്കൂറോളം നിർത്തി മാനസികമായി പീഡിപ്പിച്ചതിലും, കുറ്റവാളിയാക്കി ചിത്രീകരിച്ചതിനുമാണ് ബിന്ദു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്