ആലപ്പുഴ: ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. തുറവൂരിലാണ് ദാരുണമായ അപകടം നടന്നത്.
വയലാർ 12-ാം വാർഡ് തെക്കേചെറുവള്ളി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. നിഷാദും ശബരീശൻ അയ്യനും ശബരീശന്റെ സഹോദരൻ ഗൗരീശ നാഥനും ഒന്നിച്ച് വയലാറിൽനിന്നു തുറവൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.
ദേശീയപാതയിൽ പത്മാക്ഷികവലയ്ക്കു സമീപം രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. പട്ടണക്കാട് ബിഷപ് മൂർ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശബരീശൻ അയ്യൻ.
ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ വഴിയിലേക്കു തെറിച്ചുവീണ് സ്വകാര്യ ബസിനടിയിൽ പെടുകയുമായിരുന്നു.
ബസിന്റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. നിസ്സാര പരുക്കുകളോടെ നിഷാദും ഗൗരീശ നാഥനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്