കൊച്ചി: 48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണ് ഇതെന്ന് ദാദാ സാഹേൽ ഫാൽക്കെ പുരസ്‌കാര നേട്ടത്തേക്കുറിച്ച് നടൻ മോഹൻലാൽ. രാജ്യത്തെ പരമോന്നത സിനിമാ ബഹുമതി നേട്ടത്തിനു പിന്നാലെ കേരളത്തിലെത്തിയ ലാൽ കൊച്ചി ക്രൗൺ പ്ലാസയിൽ വിളിച്ചു ചേർന്ന മീറ്റ് ദ പ്രസിലാണ് ഇങ്ങനെ പറഞ്ഞത്.
'ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥന്മാർക്കാണ്. കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു. ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം- മോഹൻലാൽ പറഞ്ഞു.
ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾ തോളത്തേറ്റി നടക്കുന്ന ആളല്ല ഞാൻ. ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുക. നാളെ ദൃശ്യം മൂന്ന് ചിത്രീകരണം തുടങ്ങുന്ന ദിവസമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. അതൊരു വൈൽഡ് ഡ്രീം മാത്രമാണെന്ന് തോന്നി ഒന്ന് കൂടെ പറയു എന്ന് ഞാൻ പറഞ്ഞു.
സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി. സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല. വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
