കോഴിക്കോട്: കനത്ത പോളിങ് രേഖപ്പെടുത്തിയ ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ ജനവിധി ആർക്കനുകൂലമാകുമെന്ന ആകാംക്ഷയിൽ മുന്നണികൾ. ബേപ്പൂരിൽ പി.വി. അൻവറിന്റെ സാന്നിധ്യം സൃഷ്ടിച്ച അപ്രതീക്ഷിത ഓളവും കുന്ദമംഗലത്ത് യു.ഡി.എഫ് പുലർത്തുന്ന ആത്മവിശ്വാസവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഇരു മണ്ഡലങ്ങളിലും പോളിങ് ശതമാനം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചത് തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും.
ബേപ്പൂർ: അൻവർ അത്ഭുതം സൃഷ്ടിക്കുമോ?
ഇടതുകോട്ടയായ ബേപ്പൂരിൽ ഇത്തവണ 83.74% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാളും (79.4%), 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാളും (74.89%) വലിയ വർധനവാണിത്. ആകെ 1,83,094 വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫ് സ്വതന്ത്രനായി പി.വി. അൻവർ എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2021-ൽ 28,747 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച റിയാസിന് ഇത്തവണയും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു.
എന്നാൽ, ഭരണവിരുദ്ധ വികാരവും അധികമായി പോൾ ചെയ്ത 18,505 വോട്ടുകളും തങ്ങളെ തുണയ്ക്കുമെന്നും 1500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അൻവർ വിജയിക്കുമെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. എൻ.ഡി.എ സ്ഥാനാർഥി കെ.പി. പ്രകാശ് ബാബു വോട്ട് വിഹിതം വർധിപ്പിക്കുമെന്ന സൂചനയും മണ്ഡലത്തിലുണ്ട്.
കുന്ദമംഗലം: ലോക്സഭയിലെ മുൻതൂക്കം യു.ഡി.എഫിന് കരുത്താകുമോ?
കുന്ദമംഗലം മണ്ഡലത്തിലും പോളിങ് ശതമാനത്തിൽ റെക്കോർഡ് വർധനവുണ്ട്. ഇത്തവണ 85.6% പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2,05,272 പേരാണ് ബൂത്തിലെത്തിയത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച 23,302 വോട്ടിന്റെ ഭൂരിപക്ഷവും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ 11,438 വോട്ടിന്റെ മുൻതൂക്കവുമാണ് യു.ഡി.എഫിന്റെ പ്രധാന പ്രതീക്ഷ.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മണ്ഡലം പിടിച്ചെടുക്കുമെന്നും യു.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, ഒളവണ്ണ പഞ്ചായത്തിലെ വോട്ടുകളിലൂടെ യു.ഡി.എഫ് മുന്നേറ്റത്തെ മറികടക്കാമെന്നും മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.ടി.എ. റഹീം വിജയിക്കുമെന്നുമാണ് ഇടതിന്റെ കണക്കുകൂട്ടൽ. എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന ഇവിടെ വി.കെ. സജീവനിലൂടെ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരില്‍ വയോധിക വീട്ടില്‍ മരിച്ച നിലയില്‍; ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി, കൊലപാതക സംശയം
ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; സ്വർണ്ണവിലയിൽ ഇടിവ്
പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നിതിന്‍ രാജിന്റെ മരണം; അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് വി.