മൈസൂരു: കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ച് കത്തിനശിച്ചു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് നഞ്ചന്‍കോട് വെച്ച് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാത്രി 11:30 നാണ് ബസ് ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. നഞ്ചന്‍കോട് എത്തിയപ്പോള്‍ ബസില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടേയും ക്ലീനറുടേയും ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു.
44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ആയിരുന്നതിനാല്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരുടെ കുറച്ച് ലഗേജുകള്‍ പുറത്തേക്ക് മാറ്റി. എന്നാല്‍, ചിലരുടെ ഫോണ്‍, പാസ്‌പോര്‍ട്ട് തുടങ്ങിയപ്രധാനപ്പെട്ട പല രേഖകളും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
