നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം 

JULY 13, 2025, 8:33 PM

പാലക്കാട്: സംസ്ഥാനത്ത് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി.  ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

 പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്.

നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.

vachakam
vachakam
vachakam

പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

 പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതൽ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതൽ 28 വരെ ഉള്ള വാർഡുകളിലും നിയന്ത്രണങ്ങൾ ഏർപെടുത്തി.    


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam