തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് ബവ്‌റിജസ് കോര്‍പറേഷനില്‍ നടന്നത് 16.93 കോടി രൂപയുടെ അധിക വില്‍പനയെന്ന് റിപ്പോര്‍ട്ട്. ഔട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി ഡിസംബര്‍ 31ന് 125.64 കോടി രൂപയുടെ മദ്യം വിറ്റെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024 ഡിസംബര്‍ 31ന്റെ വില്‍പന 108.71 കോടിയുടേതായിരുന്നു. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്‌സാണ് ഈ ഡിസംബര്‍ 31 ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു. ഈ സാമ്പത്തികവര്‍ഷം (2025-26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്‌കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഡിസംബര്‍ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വില്‍പന.
കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വില്‍പനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്ലെറ്റാണ് ഏറ്റവും പിന്നില്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
