കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
സമയക്രമം പാലിച്ച് സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ അയ്യപ്പ സംഗമ വേദിയിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിൽ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു.
അടൂർ ഓൾസെയിന്‍റ്സ് പബ്ലിക് സ്കൂൾ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിന്‍റെ ഭാഗമായ സഭാസംഗമത്തിൽ സംസാരിക്കുകയായിരുന്നു ക്ലീമിസ് ബാവ.
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനവും സഭാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആട്ടിൻ തോൽ ധരിച്ച ചെന്നായ്ക്കൽ കേരളത്തിന്‍റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
