തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ 31കാരിയ്ക്ക് ഗുരുതര പിഴവെന്ന് പരാതി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്.
യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയെന്നാണ് കുടുബം പറയുന്നത്. ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്.
ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു.
22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐസിയുവിലാണ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് .
കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. നിലവിൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്