തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച പുതിയ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.
പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. പെസഹ വ്യാഴം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയാണ്.
ബുധനാഴ്ച 'നോ ട്രാൻസാക്ഷൻ ഡേ' പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല. ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
