ഡൽഹി :പ്രശസ്ത ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ അറസ്റ്റില്‍. ഞായറാഴ്ച്ച രാവിലെ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് നടിയെ അറസ്റ്റ് ചെയ്തത്.
തായ്‌ലന്‍ഡിലേക്ക് പോകവെ വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ പൊലീസ് ഫാരിയയെ വധശ്രമ കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിന് ശേഷം നടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് വതാര സ്‌റ്റേഷനിലെ വൃത്തങ്ങള്‍ അറിയിച്ചതായി പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്