ക്രിക്കറ്റ് ബോൾ തലയിൽ വീണു; ചികിത്സയിലിരിത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി 

OCTOBER 31, 2024, 7:35 AM

മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. 

പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ഇ ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. 

മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. 

vachakam
vachakam
vachakam

 തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ.

ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വർണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു മുംബൈ സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam