കൊച്ചി: ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്‌മരണ പുതുക്കി കേരളത്തിൽ വ്യാഴാഴ്ച ബലി പെരുന്നാൾ. പതിവ് പോലെ പള്ളികൾക്ക് പുറമെ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. ഇമാമുമാർ നേതൃത്വം നൽകും.
അതേസമയം, ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.ഇന്നും നാളെയും അവധിയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നേരത്തെ 27നാണ് പെരുന്നാൾ നിശ്ചയിച്ചിരുന്നത്.എന്നാൽ സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലി പെരുന്നാൾ 28ന് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
