മലപ്പുറം: മമ്പാട് ഒരു വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 2 ദിവസങ്ങളിലായി പിടിച്ചത് 7 പാമ്പിൻകുഞ്ഞുങ്ങളെ.
നടുവത്ത് തങ്ങൾ പടിയിൽ മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് വെള്ളിവരയൻ കുഞ്ഞുങ്ങളെ പിടിക്കൂടിയത്. വിഷമില്ലാത്ത വെള്ളിവരയൻ കുഞ്ഞുങ്ങളെ പിടികൂടിയ ശേഷം വനം വകുപ്പിന് കൈമാറി.
വീട്ടുകാർ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഇആർഎഫ് ഷഹഭാൻ മമ്പാട് കഴിഞ്ഞ ദിവസം ആറ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.
ശുചിമുറിയിലെ മലിനജലം ഒഴുക്കുന്ന കുഴിയിൽ അകപ്പെട്ട പാമ്പ് മുട്ടയിട്ടത് വിരിഞ്ഞിട്ടുണ്ടായത് ആയിരിക്കാം എന്നൊരു നിഗമനമാണ് ഇആർഎഫ് ഷഹഭാൻ മമ്പാട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
