പത്തനംതിട്ട: വാജി വാഹനവുമായ ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലേക്ക് നിശ്ചയിച്ചിരുന്ന സമരം ഉപേക്ഷിച്ച് അയ്യപ്പ ധർമ്മ പ്രചാര സഭ. സമരം ഉപേക്ഷിച്ചതായി അയ്യപ്പ ധർമ്മ പ്രചാര സഭ തന്നെയാണ് അറിയിച്ചത്.
അതേസമയം വാജി വാഹനം മടക്കി കൊടുക്കാൻ തന്ത്രി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം എന്നാണ് ലഭിക്കുന്ന വിവരം. നവംബർ 15 നു തന്ത്രിയുടെ വീട്ടിലേക്കു സമരം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
വാജി വാഹനം തിരിച്ചെടുക്കണമെന്ന തന്ത്രിയുടെ അപേക്ഷ ബോർഡിൻ്റെ പരിഗണനയിലാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കാണ് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകിയത്. ഒക്ടോബർ 11നാണ് ദേവസ്വം ബോർഡിനെ സമീപിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
