ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 47 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം ആറ് പേർക്ക് പരിക്ക്

NOVEMBER 8, 2025, 9:12 AM

തൃശൂർ: തൃശൂർ എരുമപ്പെട്ടി മങ്ങാട് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം ആറ് പേർക്ക് പരിക്കേറ്റു.

ഓട്ടോറിക്ഷ ഡ്രൈവറായ വെട്ടിക്കാട്ടിരി പടിക്കാട്ട് പറമ്പിൽ ഹുസൈൻ (55), യാത്രക്കാരായ പാറയിൽ വീട്ടിൽ സുഹറ (39), ഫായിസ (18), ഷാഫിയ (23), ഷാഫിയയുടെ മക്കളായ രണ്ട് വയസുള്ള മുഹമ്മദ്, 47 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് ആണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കൈക്കുഞ്ഞ് റോഡരികിലെ കാനയിലേക്ക് തെറിച്ചു വീണു. മറിഞ്ഞുവീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ മറ്റ് വാഹനയാത്രക്കാരും ചേർന്ന് പുറത്തെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ലയെന്നാണ് പ്രാഥമിക വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam