കണ്ണൂർ: ഇ.പി. ജയരാജന്റെ ആത്മകഥയായ 'ദിസ് ഈസ് മൈ ലൈഫ്' പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സി.പി.എമ്മിൽ രോഷം പുകയുന്നു. ആത്മകഥയിലൂടെ പാർട്ടി മറച്ചുവെച്ച വിവാദങ്ങൾ ഇ.പി. ജയരാജൻ പരസ്യമാക്കിയതിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്.
സംഘടനയ്ക്കുള്ളിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം തുറന്നെഴുതിയതിലടക്കമാണ് അതൃപ്തിയുള്ളത്. ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കാത്തതും ചര്‍ച്ചയാകുകയാണ്. പി. ജയരാജനും പങ്കെടുത്തില്ല.
പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ബന്ധപ്പെട്ട ആളുകള്‍ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങള്‍ നിലക്കുമായിരുന്നു ഇപി ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയത്. പുസത്ക പ്രകാശന ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരൻപിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തിരുന്നു.
കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
