കോട്ടയം : എം.സി റോഡിൽ എസ്ബി കോളേജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിൽകുമാർ ( അനികുട്ടൻ) ആണ് മരിച്ചത്.
എസ് ബി കോളേജിന് സമീപം യാത്രക്കാരെ ഇറക്കി ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അനിൽ തെറിച്ചു പുറത്തേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്ത് കിടന്ന ടിപ്പറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിലിന് മരണം സംഭവിച്ചു.
ചങ്ങനാശ്ശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് സമീപഉള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിൽകുമാർ. ഭാര്യ സുശീല (മിനി) മക്കൾ: അർജുൻ, ലക്ഷ്മി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
