കൊല്ലം: കഴിഞ്ഞ ദിവസമാണ് പരവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ. എസ് അനീഷ്യ(41)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആദ്യഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു.
ബന്ധുക്കളുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ള നിർണ്ണായക ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്ക് അയച്ച വാട്‌സാപ് സന്ദേശമാണ് ഇപ്പോൾ പുറത്തായത്.
READ MORE: അസി.പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; പിന്നിൽ ജോലി സമ്മർദ്ദമോ?
ഉദ്യോഗസ്ഥരുടെ മാനസിക പീഡനം നേരിട്ടുവെന്നാണ് ശബ്ദരേഖയിലുള്ളത്. മേലുദ്യോഗസ്ഥൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി അപമാനിച്ചു.
ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണു സന്ദേശത്തിലുള്ളത്. ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും പറയുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ശബ്ദസന്ദേശം വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്