കൊച്ചി: പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. ആറ് ട്രെയിനുകള്‍ വൈകിയോടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഗോരഖ്പുര്‍- തിരുവനന്തപുരം, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ജാംനഗര്‍- തിരുനെല്‍വേലി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിനുകളാണ് വൈകിയോടുന്നത്.
അതേസമയം എറണാകുളം- പാലക്കാട്, പാലക്കാട്- എറണാകുളം മെമു സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലും മെമു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ ഞായറാഴ്ച വരെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
