യാത്രക്കാരുടെ ശ്രദ്ധക്ക്; റെയിൽപ്പാതാ നവീകരണം, കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി

AUGUST 12, 2025, 6:16 AM

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള ട്രാക്കിൽ ട്രിപ്ലിംഗ് ജോലികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നത്. 

അതേസമയം ഇതിന്റെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്.

1. 22647, കോർബ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (കോർബ: 19.40 മണിക്കൂർ) 2025 ഒക്ടോബർ 15,18 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.

vachakam
vachakam
vachakam

2. 22648, തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് (തിരുവനന്തപുരം നോർത്ത്: 06.15 മണിക്കൂർ) 2025 ഒക്ടോബർ 13, 16 നും ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.

3. 12511, ഗൊരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (ഗോരഖ്പൂർ: 06.40 മണിക്കൂർ) 2025 ഒക്ടോബർ 10, 12 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.

4. ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (തിരുവനന്തപുരം നോർത്ത്: 06.35 മണിക്കൂർ) 2025 ഒക്ടോബർ 14, 15 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.

vachakam
vachakam
vachakam

5. ട്രെയിൻ നമ്പർ 12521 ബരൗണി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (ബറൗണി: 22.50 മണിക്കൂർ) 2025 ഒക്ടോബർ 13 ന് പൂർണ്ണമായും റദ്ദാക്കി.

6. ട്രെയിൻ നമ്പർ 12522 എറണാകുളം ജംഗ്ഷൻ - ബറൂണി രപ്തിസാഗർ എക്സ്പ്രസ് (എറണാകുളം ജംഗ്ഷൻ: 10.50 മണിക്കൂർ) 2025 ഒക്ടോബർ 17-ന് പൂർണ്ണമായും റദ്ദാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam